റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് അർഹിക്കുന്ന കമ്മീഷൻ കിട്ടാതിരിക്കുക എന്നത്.
ബ്രോക്കർമാർ വളരെ കഷ്ടപ്പെട്ട് ക്ലൈന്റിനെ കണ്ടെത്തി ബന്ധപ്പെടുത്തി വസ്തു വിൽക്കാൻ വേണ്ടി ശ്രമിക്കുമ്പോൾ അവസാനം വാങ്ങുന്ന ആളും വിൽക്കുന്ന ആളും കൂടി റിയൽ എസ്റ്റേറ്റ് ബ്രോക്കറിനെ പറ്റിക്കുന്ന ഒരു പതിവ് കാഴ്ച ഇന്ന് കാണാൻ സാധിക്കും.
ഇതിൽ പല ബ്രോക്കർമാർക്കും നിയമപരമായി പരിരക്ഷ കിട്ടാൻ സാധ്യതയില്ല. കാരണം ഇവർ ആരും തന്നെ നിയമമനുസരിച്ച് റെറ രജിസ്ട്രേഷൻ ചെയ്തിട്ടുള്ളവർ ആയിരിക്കില്ല.
പലരും അധാർമികമായോ ബഹളം വച്ചോ ആണ് ഈ തരത്തിൽ ഒരു അവസ്ഥ ഉണ്ടാകുമ്പോൾ അതിനെ നേരിടുന്നത്. ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി ഓരോ ബ്രോക്കർമാരും ആദ്യം മുതൽ തന്നെ ഇതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്.
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ബിസിനസിന്റെ ഭാഗമാണ് റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ. കോടികണക്കിന് ബിസിനസാണ് റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾ ഒരു സാധാരണക്കാരൻ അല്ല. ബ്രോക്കർ മാർക്ക് തന്നെ തങ്ങൾ രണ്ടാം തരക്കാരാണ് എന്ന തോന്നൽ ഉണ്ട്. സമൂഹത്തിലെ സാമ്പത്തികപരമായി മാറ്റം കൊണ്ടുവരാൻ കഴിവുള്ളവരാണ് നിങ്ങൾ എന്ന് ആദ്യം സ്വയം മനസ്സിലാക്കുക. അതുകൊണ്ട് തന്നെ ആൾക്കാരുമായി സംസാരിക്കുമ്പോൾ ആ ഗൗരവം ആ തരത്തിലുള്ള ഡ്രസ്സിംഗ് എന്നിവയൊടൊപ്പം സംസാരിക്കാൻ ശ്രമിക്കുക. |
നിങ്ങൾ ഇടപെടുന്ന കസ്റ്റമറിന് ഓരോ കാര്യങ്ങളും പറഞ്ഞു കൊടുക്കുന്നതിനോടൊപ്പം തന്നെ കമ്മീഷൻ നിങ്ങൾക്ക് അർഹതപ്പെട്ടതാണെന്ന് വ്യക്തമായി പറയുക. |
കസ്റ്റമറുമായി സത്യസന്ധമായി ആത്മാർത്ഥതയോടുമായിരിക്കണം ഇടപെടേണ്ടത്. പരസ്പരം സത്യസന്ധമല്ലാത്ത കാര്യങ്ങൾ പറഞ്ഞുകൊണ്ട് വിളിക്കുവാനോ ബന്ധപ്പെടുവാനോ ശ്രമിക്കരുത്. എന്നാൽ ചില ഭാഗങ്ങൾ ഹൈഡ് ചെയ്യേണ്ടി വരാം അത് ബിസിനസിന്റെ ഭാഗമാണ്. അങ്ങനെ ചെയ്യുമ്പോഴും ഒരു മിതത്വം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. |
ഒരു വിൻവിൻ സിറ്റുവേഷൻ ഉണ്ടാക്കാൻ എപ്പോഴും നിങ്ങൾ ശ്രദ്ധിക്കണം. വാങ്ങുന്ന ആൾക്കും വിൽക്കുന്ന ആൾക്കും ഒരുപോലെ ഗുണമുണ്ടാകുന്ന വിൻവിൻ സിറ്റുവേഷൻ ഉണ്ടാക്കുവാനുള്ള ശ്രമം നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. ചില ആളുകൾ വാങ്ങുന്ന ആൾക്കാരെ പറ്റിക്കുകയോ അല്ലെങ്കിൽ വിൽക്കുന്ന ആൾക്കാരെ പറ്റിച്ചോ സ്ഥലം വിൽക്കാൻ ശ്രമിക്കുക ഒക്കെ ചെയ്യാറുണ്ട്. വിൻവിൻ സിറ്റ്വേഷനിലെ നിന്ന് സെയിൽ നടത്തുന്ന ബ്രോക്കർമാരെ ആരും കൈവിടാറില്ല എന്നതാണ് സത്യം. അതുകൊണ്ട് അങ്ങനെ ഒരു ശ്രമം നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാവുക. |
വാങ്ങുന്ന ആളിനെ സംബന്ധിച്ചിടത്തോളം അവർക്ക് സ്ഥലം കണ്ടെത്തി കൊടുക്കുന്നത് നിങ്ങൾ ആണെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടത് നിങ്ങളുടെ കടമയാണ്. അങ്ങനെ ബോധ്യപ്പെടുത്താൻ സ്ഥലത്തിന്റെ നിലവാരം അതിന്റെ സാധ്യതകൾ ഗുണങ്ങൾ സ്ഥലത്തിന്റെ പ്രത്യേകതകൾ ഭാവിയിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇവയൊക്കെ അവരോട് വ്യക്തമായി പറഞ്ഞ് ഒരു പ്രൊഫഷണൽ രീതിയിലാണ് സംസാരിക്കേണ്ടത്. |
പല ബ്രോക്കർമാരും ചെയ്യുന്നത് വാങ്ങുന്ന ആളിനെയും വിൽക്കുന്ന ആളിനെയും തമ്മിൽ കൂട്ടി മുട്ടിക്കുക എന്നതാണ്. അതിനുശേഷം ഒന്നും ചെയ്യാൻ അവർ തയ്യാറാകില്ല. അങ്ങനെയല്ല ചെയ്യേണ്ടത് രണ്ടു കൂട്ടരോടും കാര്യങ്ങൾ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. നിങ്ങൾ വ്യക്തമായി കാര്യങ്ങൾ പറയാതെ വാങ്ങുന്ന ആളും വിൽക്കുന്ന ആളും തമ്മിൽ സംസാരിച്ച് ഡീൽ ഉറപ്പിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരു റോൾ ഇല്ലാതാവുകയും നിങ്ങളെ ഒഴിവാക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. നിങ്ങൾ കാരണമാണ് വാങ്ങിക്കുകയും വിൽക്കപ്പെടുകയും ചെയ്യുന്നത് എന്നൊരു ബോധ്യം രണ്ടുകൂട്ടർക്കും ഉണ്ടാക്കി കഴിഞ്ഞാൽ തീർച്ചയായും നിങ്ങൾക്ക് അർഹതപ്പെട്ട തുക അവർ തരും എന്ന കാര്യത്തിൽ സംശയമില്ല. |