രാജ്യത്ത് സാമ്പത്തികമായും, സാമൂഹികമായും മാറ്റം കൊണ്ടു വരാൻ 5G സേവനങ്ങൾക്കു സാധിക്കുമെന്നാണ് വിലയിരുത്തൽ.

തൊഴിൽ,വ്യവസായ മേഖലകളെ ഡിജിറ്റൽ വിപ്ലവത്തിലൂടെ പുതിയ സാങ്കേതിക വിദ്യ സ്വാധീനിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

റിയൽ എസ്റ്റേറ്റ് വ്യവസായത്തിലും അനുബന്ധ മേഖലകളിലും 5G സാങ്കേതിക വിദ്യ, ഏതു തരത്തിലുള്ള സ്വാധീനമാണ് ചെലുത്തുക എന്ന് വിശകലനം ചെയ്യുകയാണ് ഇവിടെ.

മെച്ചപ്പെട്ട എൻക്രിപ്ഷൻ, വേർതിരിച്ച നെറ്റ്‌വർക്കുകൾ, ഉപഭോക്താക്കളുടെ ആധികാരികത എന്നിവ ഉപയോഗിച്ച് സുരക്ഷ വർദ്ധിപ്പിക്കാൻ 5G ടെക്നോളജിക്ക് സാധിക്കുമെന്നാണ് കരുതുന്നത്.

എന്നിരുന്നാലും, നെറ്റ്‌വർക്കുകളിലൂടെ വിനിമയം ചെയ്യപ്പെടുന്ന വർധിച്ച ഡാറ്റ, ഇന്റർനെറ്റ് ഓഫ് തിങ്സ് അടിസ്ഥാനമാക്കിയുള്ള സാങ്കേതിക ഉപകരണങ്ങൾ തുടങ്ങിയവ ഹാക്കിങ്, സൈബർ ആക്രമണങ്ങൾ വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന ഭീഷണിയും നിലനിൽക്കുന്നു.

5G യുടെ ഉയർന്ന ജിയോലൊക്കേഷൻ ശേഷി, മാപ്പിംഗ് മെച്ചപ്പെടുത്തും. ഇത് റിയൽ എസ്റ്റേറ്റ് ബിസിനസുകൾക്ക് സഹായകമാണ്.

എന്നാൽ ഇതിന് ഒരു മറുവശവുമുണ്ട്. കൂടുതൽ കൃത്യമായ ട്രാക്കിങ് ഉപഭോക്താക്കൾക്ക് ലഭിക്കുമ്പോൾ വിവിധ ആക്സിസുകൾ നൽകേണ്ടി വരികയും ഇത് സ്വകാര്യത സംബന്ധിച്ച ആശങ്കകളിലേക്ക് നയിക്കുയും ചെയ്തേക്കാം.

ഡാറ്റയുടെ വർധിച്ച പ്രവാഹമുണ്ടാവുമ്പോൾ ഏത് തരത്തിലുള്ള ഡാറ്റയാണ് ശേഖരിക്കേണ്ടത് ? ആരിൽ നിന്ന് ശേഖരിക്കണം ? എന്നതിലെല്ലാം നിയന്ത്രണങ്ങൾ അനിവാര്യമാവും.

ഇവിടെ എല്ലാതരത്തിലുമുള്ള ഡാറ്റയും, സ്വകാര്യതയും ശേഖരിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ സർക്കാരിന്റെ ഭാഗത്തു നിന്നും കർക്കശമായ നിയമങ്ങളും, നിയന്ത്രണങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ ജാഗ്രതയും ഇവിടെ പ്രധാനമാണ്.

ഗവൺമെന്റിന്റെ ഡാറ്റ ശേഖരണവും, സ്വകാര്യതാ നിയന്ത്രണങ്ങളും റിയൽ എസ്റ്റേറ്റ് മേഖലയെ വരും നാളുകളിൽ വലിയ തോതിൽ സ്വാധീനിക്കുമെന്നാണ് കരുതുന്നത്.

നിലവിലുള്ള ഉയർന്ന ബാൻഡ്‌വിഡ്ത്ത് ഓപ്ഷനുകളേക്കാൾ വ്യാപനശേഷിയുള്ളതും, ചെലവ് കുറഞ്ഞതും, വിശ്വസനീയമായതും, ഉയർന്ന ശേഷിയുള്ളതുമാണ് 5G നെറ്റ്‌വർക്കുകൾ.

പ്രത്യേകിച്ചും പ്രോപ്‌ടെക്, റിയൽ എസ്റ്റേറ്റ്, പ്രോപ്പർട്ടി മാനേജ്‌മെന്റ്, പരിസ്ഥിതി നിരീക്ഷണം, സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ ഡാറ്റ ആപ്ലിക്കേഷനുകൾക്ക്, 5G കൂടുതൽ കാര്യക്ഷമവും ചെലവ് കുറഞ്ഞതുമാണ്.

ഇതിനാൽ വരും നാളുകളിൽ ഡിജിറ്റൽ ലോകവുമായി ലിങ്ക് ചെയ്യാൻ കഴിയുന്ന ഉല്പന്നങ്ങൾ നൽകുന്നതിലൂടെ 5G ട്രെൻഡിൽ മുൻനിരയിലുള്ള കമ്പനികൾ നേട്ടമുണ്ടാക്കാൻ ശ്രമിക്കും.

5G ആപ്ലിക്കേഷനുകളിൽ വിർച്വൽ ഹൗസ് സന്ദർശനങ്ങൾക്ക് സൗകര്യമൊരുക്കുന്ന വീഡിയോ സ്ട്രീമിംഗും വെർച്വൽ റിയാലിറ്റി ആപ്പുകളും ഉൾപ്പെടുന്നു. പ്രോപർട്ടി വാങ്ങുന്നതിന് മുമ്പ് അത് ഡിജിറ്റലായി വിദൂരമായി കാണാൻ സാധിക്കു‌മെന്നതാണ് ഇവിടെ മെച്ചം.

ഇത്തരം സൗകര്യങ്ങൾ നിലവിലുണ്ടെങ്കിലും 5G യുടെ ശേഷി പ്രയോറിയൽ എസ്റ്റേറ്റ് ബിസിനസുകളെ 5G എങ്ങനെ സ്വാധീനിക്കും ?ജനപ്പെടുത്തുന്ന സ്മാർട് പ്രൊഡക്ടുകൾ വർധിക്കുന്നതോടെ, കൂടുതൽ ഓപ്ഷനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കും.

റിമോട്ട് നിയന്ത്രിത ഡ്രോണുകളുടെ വിന്യാസത്തിലൂടെ ഇതിന്റെ സാധ്യതകൾ കൂടുതൽ വർദ്ധിപ്പിക്കുകയും ചെയ്യാം. വാങ്ങുന്നതിന് മുമ്പ് വസ്തുവകകൾ കാണുന്നതിനും, പരിശോധിക്കുന്നതിനും മാത്രമായി യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകും.

ഓഗ്മെന്റഡ് റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള സിസിടിവി വിശകലനങ്ങൾ, ആപ്പുകൾ, സ്മാർട് ഹോം പ്രൊഡക്ടുകൾ എന്നിവയുടെ വില്പനയിൽ വലിയ കുതിച്ചു ചാട്ടമുണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു.